
പാറശാല : പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വരും തലമുറയുടെ നിലനില്പിനുവേണ്ടി മണ്ണും മരവും ജലവും സംരക്ഷിക്കണമെന്നും കെ.ആൻസലൻ എം.എൽ.എ. കാരോട് റൂറൽ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ് സഹകരണംസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാഘോഷവും അനുമോദനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് എൻ.ധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു.കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ്, സംസ്ഥാന ബാലവകാശ കമ്മീഷൻ അംഗം ഡോ.എഫ്.വിത്സൺ,ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എഡ്വിൻ സാം,ചെങ്കൽ റൂറൽ സൊസൈറ്റി പ്രസിഡന്റ് തങ്കരാജ്,എസ്.എസ്.ജോണി,സംഘം സെക്രട്ടറി ജെ.ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.