meet
വൈ.എം.സി.എ തിരുവല്ല സബ് റീജണിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്ഥാപകദിനാചരണം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വൈ.എം.സി.എ തിരുവല്ല സബ് റീജണിന്റെ നേതൃത്വത്തിൽ നടത്തിയ സ്ഥാപകദിനാചരണം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.സബ്റീജൺ ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.റോയ്സ് മല്ലശേരി മുഖ്യപ്രഭാഷണം നടത്തി. വർഗീസ് ടി.മങ്ങാട്, ജോ ഇലഞ്ഞിമൂട്ടിൽ, സുനിൽ മറ്റത്ത്, ഫാ.വി.എ.ഏബ്രഹാം,ഫാ.ചെറിയാൻ പി.വർഗീസ്, ഫാ.ഫിലിപ്പ് ജേക്കബ്, നിധിയ സൂസൻ ജോയി, ലിനോജ് ചാക്കോ,അഡ്വ.എം.ബി.നൈനാൻ, ലാലുതോമസ്, കെ.സി.മാത്യു, തോമസ് വി.ജോൺ,അഡ്വ.നിതിൻ വർക്കി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.