റാന്നി :ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഴവങ്ങാടി ഇടശേരി മേപ്രത്ത് ഹരീഷ് മോഹൻ (34 ) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ റാന്നി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഭർത്താവിന്റെ നിരന്തര ശല്യം സഹിക്കാതെയാണ് ഭാര്യ പരാതി കൊടുത്തത്. സ്റ്റേഷനിൽ എത്തിയപ്പോഴും ഇയാൾ മദ്യപിച്ചിരുന്നു മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് സ്റ്റേഷനിലെ ടോയ്ലറ്റിൽ കയറിയാണ് കൈ ഞരമ്പ് മുറിച്ചത്. പൊലീസുകാർ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആഴത്തിലുള്ള മുറിവിന് തുന്നലിട്ടതിനു ശേഷം ഇയാളെ കാണാതായി.