പത്തനംതിട്ട: കഴിഞ്ഞ ദിവസം നടന്ന വിജിലൻസ് പരിശോധനയെ തുടർന്ന് സർക്കാർ ഡോക്ടർമാർ ഇന്നലെ സ്വകാര്യ പ്രാക്ടീസ് നടത്തിയില്ല. ആശുപത്രികളിൽ പരിശോധന നടത്തിയ ശേഷം ഡോക്ടർമാർ വീടുകളിലേക്ക് മടങ്ങി. ജനറൽ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ പരിശോധനാ കേന്ദ്രങ്ങൾ ഇന്നലെ അടഞ്ഞുകിടന്നു. ഇവിടെ പരിശോധനയ്ക്ക് എത്തിയ രോഗികൾ ഡോക്ടർമാരെ കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് അവർ മടങ്ങി.
സർക്കാർ ഡോക്ടർമാർ ചട്ട വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് കണ്ടെത്തിആരോഗ്യ വകുപ്പിന് വിജിലൻസ് റിപ്പോർട്ട്നൽകി. ഇന്നലെ ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം ഡോക്ടർമാരുടെ ഹാജർ ബുക്ക് പരിശോധിച്ചു. അടൂർ ജനറൽ ആശുപത്രിയിലെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാരുംഇന്നലെ സ്വകാര്യ പ്രാക്ടീസ് നടത്തിയില്ല.