
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോക്ടർ എം.എസ്.സുനിൽ നിരാലംബർക്ക് പണിതുനൽകുന്ന സ്‌നേഹഭവനം ഡോക്ടർ സ്മിതാ സുമിത്രന്റെയും ഡോക്ടർ ജി.സുമിത്രന്റെയും സഹായത്തോടെ പട്ടാഴി തെക്കേതേരി വിനയ ഭവനിൽ കാർത്തികയ്ക്ക് നൽകി. ഡോക്ടർ സ്മിതാ സുമിത്രനും ഡോക്ടർ ജി.സുമിത്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജെയിൻ ജോയ്, കെ.പി.ജയലാൽ, ആനന്ദൻ.എസ്, വൈഷ്ണവി.എസ്, ശിവാനി.എസ്, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.