
തിരുവല്ല: ജില്ലയിലെ ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനികളുടെ സംയുക്താഭിമുഖ്യത്തിൽ നബാർഡ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിൽ നാളികേര അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ സംരംഭക സാദ്ധ്യത എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ വ്യവസായ അസി.ഓഫീസർ സ്വപ്ന ദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.എസ്.എസ്.എ ജനറൽസെക്രട്ടറി ഡോ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏകതാ എഫ്.പി.സി.എൽ ചെയർമാൻ ഹരികൃഷ്ണൻ എസ്. പിളള,
ഫുഡ് ടെക്നോളജിസ്റ്റ് അനീറ്റ ജോയ്, ഫുഡ് പ്രോസസിങ് എൻജിയർ വിഷ്ണു ഈശ്വരൻ എന്നിവർ ക്ലാസെടുത്തു. സി.ഐ.എസ്.എസ്.എ ഡയറക്ടർ അജിത്കുമാർ, പമ്പാവാലി എഫ്.പി.ഒ ചെയർമാൻ ഓമനകുമാർ എന്നിവർ പ്രസംഗിച്ചു.