1
കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്ത് അതിർത്തിയായ ആടിയാനിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കണ്ട കറുക്കൻ്റെ ജഡം.

മല്ലപ്പള്ളി : കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായാത്ത് അതിർത്തിയായ ആടിയാനിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വീണ്ടും കുറുക്കന്റെ ജഡം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരെത്തി ജഡം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. മേഖലയിൽ മുൻപ് പേവിഷബാധ കണ്ടെത്തിയതിനാൽ വിഷബാധ പരിശോധയ്ക്ക് ജഡം തിരുവനന്തപുരത്തിന് അയച്ചു.