1
കൊറ്റനാട് എസ് സി വി ഹയർ സെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി.പി. രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി :കൊറ്റനാട് എസ്.സി.വി. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 50 വിദ്യാർത്ഥികൾക്ക് കൊറ്റനാട്ചിത്ര വിലാസം എൻ.എസ്. എ സ് കരയോഗവും തിരുവല്ലാ ആലുക്കാസും ചേർന്ന് ഉപഹാര സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ജോയി ആലുക്കാസ് മാൾ മാനേജർ ഷൽട്ടൻ.വി.റാഫേൽ, പി.ആർ.ഒ.ലോറൻസ്‌ ടി..സി, ഹെഡ് മാസ്റ്റർ കെ.എൻ. അനിൽകുമാർ, രമാ രഘുനാഥ്, പി.ടി.എ. പ്രസിഡന്റ് ഷാജി മാത്യു, കെ.എസ്. അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.