blaheth
പരിസ്ഥിതി ദിനം ബ്ലാഹേത്ത് അച്ഛൻ ഉദ്‌ഘാടനം ചെയുന്നു

അടൂർ : പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വായനശാല പ്രസിഡന്റ് വി.എൻ.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ ഫാ.ഗീവർഗീസ് ബ്ലാഹേത്ത്‌ ഉദ്ഘാടനം ചെയ്തു. സൈമൺ തോമസ്, വി. മാധവൻ, ഓമന ശശിധരൻ എന്നിവരെ ആദരിച്ചു. വി. എസ് രമേഷ് കുമാർ വരിക്കോലിൽ, വി.കെ സ്റ്റാൻലി, എ.അശ്വതി എന്നിവർ പ്രസംഗിച്ചു.