അടൂർ : മഹാത്മാഗാന്ധി സ്മാരക വായനശാല രജിസ്റ്റർ നമ്പർ 999-ാം പെരിങ്ങനാടിന്റെ നേതൃത്വത്തിൽ പ്രദേശത്തെ തെക്കുമുറി, ചെറുപഞ്ച, പോത്തടി മൂന്ന് അങ്കണവാടികളിലായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.കൃഷ്ണകുമാർ വാർഡ് മെമ്പർ ലതാ ശശി വായനശാല ഭാരവാഹികളായ ജയൻ പെരിങ്ങനാട് , ലിജോ മാത്യു, വിജയകൃഷ്ണൻ പഞ്ചാക്ഷരം, അരുൺകുമാർ പി.ഡി എന്നിവർ സന്നിഹിതരായി.