പെരുനാട് : എസ്.എൻ.ഡി.പി യോഗം 420-ാം നമ്പർ മാടമൺ ശാഖയിലെ വിശേഷാൽ പൊതുയോഗം ഇന്ന് ഉച്ചയ് ക്ക് 2 ന് ശാഖാമന്ദിരത്തിൽ നടക്കും. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പ്രാമോദ് വാഴാംകുഴി അദ്ധ്യക്ഷത വഹിക്കും. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. എസ് എസ് .എൽ. സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെ അനുമോദിക്കും. പഠനോപകരണ വിതരണവും നടക്കും. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ രാജു വാഴവിളയിൽ, ശാഖ കമ്മിറ്റി അംഗങ്ങളായ രാജേഷ് കോട്ടൂർ, വത്സല ദിവാകരൻ, വനിതാ സംഘം പ്രസിഡന്റ് മിനി വിശ്വംഭരൻ, കമ്മിറ്റി അംഗം രാജൻ പാലശേരിൽ എന്നിവർ സംസാരിക്കും.