മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ചെട്ടികുളങ്ങര മേഖല വനിതാ സംഘം നേതൃയോഗം ആഞ്ഞിലിപ്ര ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ വനിതാ സംഘം സെക്രട്ടറി സുനി ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ടി.കെ.മാധവൻ സ്മാരക എസ്. എൻ.ഡി.പി യൂണിയൻ കൺവീനർ ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്: കമ്മിറ്റി അംഗം സുരേഷ് പള്ളിക്കൽ മുഖ്യ സന്ദേശം നൽകി. മേഖലാ കൺവീനർ ശാന്തി ചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. ആഞ്ഞിലിപ്ര ശാഖാ സെക്രട്ടറി ജയരാജൻ, ജയ തുടങ്ങിയവർ സംസാരിച്ചു.