തണ്ണിത്തോട്: കേരളത്തിന് അഭിമാനമായ ഇക്കോ ടൂറിസം പദ്ധതിയായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ പറഞ്ഞു. ജീവനക്കാരന്റെ കൈവെട്ടുമെന്നും കൈകാര്യം ചെയ്യുമെന്നുമുള്ള പ്രകോപന പ്രസംഗത്തിന് സി.പി.എം നേതാവിനെതിരെ പൊലീസ് കേസെടുക്കണം. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കും.അവിടെ ജോലി ചെയ്യുന്ന നൂറുകണക്കിനാളുകളുടെ തൊഴിലിനെ ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. സംഭവത്തിൽ എംഎൽഎ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് റോബിൻ പീറ്റർ പറഞ്ഞു