തിരുവല്ല : എസ്.എൻ.ഡി.പി. യോഗം 784 -ാം ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിലെ 14 -ാം മത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. രാവിലെ 6ന് ഗണപതിഹോമം, 7.30ന് കലശപൂജ 9ന് സമൂഹ പ്രാർത്ഥന 11ന് കലശാഭിഷേകം 12ന് മഹാഗുരുപൂജ ഒന്നിന് ഗുരുപൂജാ പ്രസാദ വിതരണം 2 മുതൽ ഗുരുദേവ കൃതികളുടെ പാരായണം. വൈകിട്ട് 6.30ന് വിശേഷാൽ ഗുരുപൂജയും ദീപാരാധനയും ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് ടി.കെ. ചന്ദ്രശേഖരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പെരുന്ന സന്തോഷ് ശാന്തി സഹകാർമ്മികനാകും. ശാഖാ പ്രസിഡന്റ് എം.പി ബിനുമോൻ, വൈസ് പ്രസിഡന്റ് എൻ.കെ. മോഹൻ ബാബു, സെക്രട്ടറി കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകും.