പന്തളം: കുരമ്പാല നിലവറയ്യത്ത് ശങ്കരത്തിൽ ഷാജി ഭവനിൽ എൻ. ജി. ഏബ്രഹാം (94) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. കുടുംബയോഗം പ്രസിഡന്റ്, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഏഴംകുളം തുണ്ടത്തിൽ സി. ഏലിയാമ്മ (റിട്ട. എം. ജി. യു. പി. എസ്. അദ്ധ്യാപിക, തുമ്പമൺ). മക്കൾ: സൂസൻ ജോൺ, സോമൻ ഏബ്രഹാം, സജി ഏബ്രഹാം, ഷാജി ഏബ്രഹാം (ദുബായ്). മരുമക്കൾ: തുമ്പമൺ വില്ലംകോട്ട് കുഴിയിൽ ഇടുക്കള ജോൺ, മോളി (റിട്ട. ഐ. ഒ. സി. കൊച്ചി), ആനി സജി (വാഴപ്ലാവിൽ മെഡിക്കൽസ്, പന്തളം), മാത്തൂർ പറപ്പള്ളിൽ അനു ഷാജി.