
ആറന്മുള: വീട്ടിൽ കിടന്നുറങ്ങിയ രണ്ടുപേർ ഉൾപ്പടെ മൂന്നുപേരെ തെരുവുനായ കടിച്ചു. ആറന്മുള പരപ്പുഴക്കടവ് തോട്ടത്തിൽ അനിൽ (44), തമിഴ്‌നാട് സ്വദേശി ഗോകുൽ (20) എന്നിവരെയാണ് വീട്ടിൽ കയറി നായ കടിച്ചത്. റോഡിൽ കൂടി നടന്നുപോയ തമിഴ്‌നാട് സ്വദേശി വിഘ്നേഷിനും കടിയേറ്റു. ഇവർ കോഴഞ്ചേരി ഗവ.ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു അനിൽ. മുൻഭാഗത്തെ വാതിലിലൂടെ അകത്തെത്തിയ നായ അനിലിന്റെ കാലിൽ കടിച്ചു. തുടർന്ന് വാടകവീട്ടിൽ കിടന്നുറങ്ങിയ തമിഴ്‌നാട് സ്വദേശി ഗോകുലിന്റെ വയറും കടിച്ചുപറിച്ചു.