അടൂർ : ആദി ഗോത്രാചാര - കാവ് പരിസ്ഥിതി സംരക്ഷണ സമിതിയായ കെ.എം.വി.എസ് ന്റെ നേതൃത്വത്തിൽ, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്ന ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ കാവുകൾ സംരക്ഷിക്കുന്നതിനായി പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് "കാവുകൾക്ക് കരുത്തേകാൻ കൈ കോർത്ത് കെ.എം.വി.എസ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വരും തലമുറയ്ക്ക് ഭൂമിയെ സ്വർഗ്ഗം ആക്കുന്നതിനുവേണ്ടി "പ്രകൃതി ആരാധകരായി പ്രകൃതിയോടൊപ്പം ജീവിക്കാം" എന്ന മുദ്രാവാക്യം ഉയർത്തി ഈ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പത്തനംതിട്ട വലംഞ്ചുഴി കാരുവേലിൽ തിരു അപ്പൂപ്പൻ അമ്മൂമ്മ കാവിൽ കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രഘു കാരുവേലിൽ അദ്ധ്യക്ഷത വഹിച്ചു. കോടമല അപ്പൂപ്പൻ ആൾത്തറകാവ് ഊരാളി ഏയ്റെയൻ കുൻട്രവൻ തൈകളുടെ ആദ്യവിതരണം നടത്തി. മുൻസിപ്പാലിറ്റി കൗൺസിലർ അഡ്വ.എ.സുരേഷ്കുമാർ, അമ്മിണി , ബിന്ദു.എൽ, വിനീത്.കെ,സതീഷ് പത്തനംതിട്ട,സുരേന്ദ്രൻ പെരുംകുളം, അനി.സി.രാജേഷ് ശിവൻ, സജീവ് തട്ട, പ്രദീപ് കൊടുമൺ, ഓലിക്കുളങ്ങര സുരേന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി.