daily

പത്തനംതിട്ട : പ്രീ പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപികമാർക്കും ആയമാർക്കും സർക്കാർ ശബളം നൽകണമെന്നും 2012ന് മുമ്പ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിക്കണമെന്നും എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രീ പ്രൈമറി അദ്ധ്യാപകരുടെ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അരുൺ മോഹൻ അദ്ധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസപ്രവർത്തകൻ പി.എസ്.ജീമോൻ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.സുശീൽകുമാർ, സംസ്ഥാനകമ്മിറ്റി അംഗം കെ.എ.തൻസീർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ആനി വർഗീസ്, എസ്.ശ്രീദേവി എന്നിവർ സംസാരിച്ചു.