10-sndp-sajeev-m
സജീവ് എം. (ചെയർ​മാൻ)

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ കോട്ട മേഖലയിലുള്ള എട്ട് ശാഖകൾ ചേർത്തുകൊണ്ട് കോട്ട മേഖലാ കമ്മിറ്റി രൂപീകരിച്ചു. എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷക്ഷതയിൽ കൂടിയ യോഗത്തിൽ എട്ട് ശാഖയെ പ്രധിനിധീകരിച്ച് താഴെ പറയുന്നവരെ മേഖലയുടെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 1206-ാം കാരിതോട്ട ശാഖാ പ്രസിഡന്റ്​ സജീവ് എം. (ചെയർമാൻ) 65 -ാം മെഴുവേലി ശാഖാ കൺവീനർ സുരേഷ് കുമാർ (വൈസ് ചെയർമാൻ) 1127 കോട്ട ശാഖ സെക്രെട്ടറി രഘു ദിവാകരൻ (കൺവീനർ) 73 -ാം കാരക്കാട് ശാഖ വൈസ് പ്രസിഡന്റ്​ സുശീല രഘുനാഥൻ (ജോയിന്റ് കൺവീനർ) മേഖല അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായി 74 -ാം വല്ലന ശാഖാ പ്രസിഡന്റ്​ പി.ജി.അശോകൻ, 3218 -ാം പാറക്കൽ ശാഖാ വൈസ് പ്രസിഡന്റ്​ അനിൽ ഡി. 1326-ാം കാരക്കാട് തെക്ക് ശാഖ സെക്രട്ടറി അനീഷ് കുമാർ എ.ജെ., 4996 -ാം കുടക്കാമരം ശാഖാ പ്രസിഡന്റ്​ രവീന്ദ്രൻ. യോഗത്തിൽ അടുത്ത ഒരു വർഷത്തിലേക്കുള്ള വിവിധ പരിപാടികൾ മേഖല കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ തീരുമാനിച്ചു. തുടർന്ന്‌മേഖല കമ്മിറ്റി കൺവീനർ രഘു ദിവാകരൻ സ്വാഗതവും വൈസ് ചെയർമാൻ സുരേഷ് കുമാർ കൃതജ്ഞതയും പ​റഞ്ഞു.