prem

പത്തനംതിട്ട : ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ പുനർജ്ജീവനി യജ്‌ഞം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാഴ് വസ്തു പുനരുപയോഗത്തിലൂടെ കരകൗശല വസ്തുക്കൾ നിർമ്മിച്ച് ശ്രദ്ധേയയായ ലീലാമ്മ മാത്യുവിനെ ആദരിച്ചു. മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.അജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ്‌കുമാർ, കെ.എസ്.ഡബ്ല്യൂ.എം.പി ഡെപ്യൂട്ടി ജില്ലാ കോഓർഡിനേറ്റർ പി.എം.ഐശ്വര്യ, സോഷ്യൽകം കമ്മ്യൂണിക്കേഷൻ എക്സ്പെർട് വിദ്യാബാലൻ, പരിസ്ഥിതി എൻജിനിയർ വിജിത വി.കുമാർ, ഫിനാൻഷ്യൽ എക്സ്പെർട്ട് വീണാ വിജയൻ, മോണിറ്ററിംഗ് എക്സ് പെർദ് ലക്ഷ്മി പ്രിയദർശിനി, എസ്.ഡബ്ല്യൂ.എം എൻജിനീയർമാരായ ബെൻസി മേരി ബാബു, അനില.എ.കെ, അഖില റഹിം തുടങ്ങിയവർ പങ്കെടുത്തു.