 
പന്തളം : നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം നേടിയ ബാലസംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ഷിഹാദ് ഷിജുവിനെ അനുമോദിക്കുകയും ചെയ്തു. സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം എസ് ഹരിദാസ് നിർവഹിച്ചു. യൂണിയൻ പന്തളം ഏരിയ കമ്മിറ്റി അംഗം പി.ബാബു അദ്ധ്യക്ഷനായിരുന്നു .സി.ഐ.ടി.യു പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി വി.പി.രാജേശ്വരൻ നായർ ,നിർമ്മാണ തൊഴിലാളി യുണിയൻ ജില്ലാ ജോയിൻ സെക്രട്ടറി സി.രാജേന്ദ്രൻ,സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം രാധ രാമചന്ദ്രൻ ,നിർമ്മാണ തൊഴിലാളി യൂണിയൻ പന്തളം എരിയ കമ്മിറ്റി സെക്രട്ടറി കെ.മോഹൻദാസ് ,ഏരിയ ട്രഷറർ കെ.എച്ച് .ഷിജു, പ്രമോദ് കണ്ണങ്കര, പ്രിയത രതീഷ്, ടി.എം.പ്രമോദ് , കെ.എസ് അജിത്ത്,വി.ഹരി,കെ.എൻ.സരസ്വതി എന്നിവർ സംസാരിച്ചു.