sndp-
വിശേഷാൽ പൊതുയോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു

പെരുനാട് : എസ്.എൻ.ഡി.പി യോഗം 420-ാം മാടമൺ ശാഖയിലെ വിശേഷാൽ പൊതുയോഗം ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പ്രാമോദ് വാഴാംകുഴി അദ്ധ്യക്ഷതയിൽ ശാഖാമന്ദിരത്തിൽ നടന്നു . യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. എസ് എസ് .എൽ. സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവരെ അനുമോദിച്ചു. പഠനോപകരണ വിതരണവും നടന്നു.ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ രാജു വാഴവിളയിൽ, ശാഖ കമ്മിറ്റി അംഗങ്ങളായ രാജേഷ് കോട്ടൂർ, വത്സല ദിവാകരൻ, വനിതാ സംഘം പ്രസിഡന്റ് മിനി വിശ്വംഭരൻ, കമ്മിറ്റി അംഗം രാജൻ പാലശേരിൽ എന്നിവർ സംസാരിച്ചു.