inagu
കടപ്ര മാന്നാർ എൻ.എസ്.എസ് കരയോഗത്തിന്റെ അനുമോദന സമ്മേളനം ആത്മീയ പഠനകേന്ദ്രo കോർഡിനേറ്റർ സരസ്വതിയമ്മ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കടപ്ര മാന്നാർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൻ.എസ്.എസ് ആത്മീയ പഠനകേന്ദ്രo കോർഡിനേറ്റർ സരസ്വതിയമ്മ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ അഡ്വ.കെ.പി.ചന്ദ്രശേഖരപിള്ള, സെക്രട്ടറി ഹരികുമാർ, രാധാകൃഷ്ണൻനായർ, രമേശ്‌കുമാർ, രാമചന്ദ്രൻപിള്ള, ഹരിഹരൻനായർ എന്നിവർ സംസാരിച്ചു.