അടൂർ : തട്ടയിൽ ഒരിപ്പുറം എം.ജി.പി നമ്പ്യാതിരി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ നടത്തി. റിട്ട. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി. പ്രഭ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് വി. പി. വിദ്യാധരപ്പണിക്കർ അദ്ധ്യക്ഷനായി പന്തളം ബ്ലോക്ക് പഞ്ചായത്തംഗം സന്തോഷ്‌കുമാർ, കെ. ഹരിലാൽ , വി. കെ. വസന്തൻ എന്നിവർ പ്രസംഗിച്ചു.