പ്രമാടം: എസ്.എൻ.ഡി.പി യോഗം 3357ാം വലഞ്ചൂഴി ശാഖയുടെ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം ഉഷാഭവനിൽ കെ.കെ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ശാഖാ പ്രസിഡൻ് ഇ.കെ വിദ്യാധരൻ സെക്രട്ടറി പി.ആർ സോമൻ, വൈസ് പ്രസിഡന്റ് കെ.ബി സരേഷ്, കമ്മറ്റി അംഗം കെ.ടി ശിവദാസൻ എന്നിവർ പങ്കെടുത്തു.