അടൂർ : നിയോജക മണ്ഡല പരിധിയിൽ നിന്ന് ഈ വർഷം പത്താംക്ലാസ് ,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡെപ്യൂട്ടി സ്പീക്കർ അനുമോദിച്ചു. അടൂർ എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭ മുൻചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു.. വിദ്യാർത്ഥികൾക്ക് ഡെപ്യൂട്ടി സ്പീക്കേഴ്സ് എക്സലൻസ് അവാർഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ രാജി ചെറിയാൻ, കൊടുമൺ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ,ബാബു ജോൺ, രാജൻ സുലൈമാൻ, ജി ബൈജു, രാജേഷ് മണക്കാല,സുനിൽ ബാബു, അഡ്വ. എസ് അച്യുതൻ തുടങ്ങിയവർ പങ്കെടുത്തു