തിരുവല്ല: നിരണം സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തിൽ പ്രകൃതിസ്‌നേഹിയും ആത്മീയ ആചാര്യനുമായ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും നടത്തി. ഇടവക വികാരി ഫാ.മർക്കോസ് പള്ളിക്കുന്നേൽ കുർബാന അർപ്പിച്ചു. പൊതുസമ്മേളനം വനമിത്ര അവാർഡ് ജേതാവ് ജി.രാധാകൃഷ്ണൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. ദേവാലയ പരിസരത്ത് വിശ്വാസികൾ ചേർന്ന് 74 ഫലവൃക്ഷതൈ നടുന്നതിന്റെ ഭാഗമായി ഇടവകയിലെ പ്രായംകുറഞ്ഞ വിദ്യാർത്ഥി റോഷൻ റെന്നിക്ക് പരിസ്ഥിതി സംരക്ഷണസമിതി ജില്ലാചെയർമാൻ എ.എം നിസാർ കൈമാറിയ ആദ്യ ഫലവ്യക്ഷതൈ വിശ്വാസികൾ ചേർന്ന് നട്ടു.സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ട്രസ്റ്റി റെന്നി തോമസ്, അജോയ് കെ.വർഗീസ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി
പരീക്ഷയിൽ എ പ്ലസ് നേടിയ ആൾത്താര ശുശ്രൂഷകൻ ഏബെൽ തോമസ് റെന്നിയെ അനുമോദിച്ചു.