course
തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദേശീയ മെഡിക്കൽ കൗൺസിലിന്റെ നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് ആരംഭിച്ചു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എലിസബത്ത് ജോസഫ്, എൻ.എം.സി കോർഡിനേറ്റർ പ്രൊഫ.ഡോ.സൈറു ഫിലിപ്പ്, മെഡിക്കൽ എജ്യുക്കേഷൻ ഡീൻ പ്രൊഫ.ഡോ.തോമസ് ചാക്കോ എന്നിവർ പങ്കെടുത്തു. യോഗ്യത അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് 30 മെഡിക്കൽ അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്.