പന്തളം : തുമ്പമൺ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തുമ്പമൺ വിജയപുരം വേലന്റെ കിഴക്കേതിൽ ലക്ഷംവീട് കോളനിയിൽ അരുന്ധതിയുടെ മകൻ അരുൺ (36) ആണ് മരിച്ചത്. എതിരെയെത്തിയ ബൈക്കിൽ സഞ്ചരിച്ച തുമ്പമൺ മുകളുംപുറത്ത് രതീഷ് രാജൻ (29) ആണ് ഗുരുതരമായി പരിക്കേറ്റത്. രതീഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. പന്തളത്ത് നിന്ന് വീട്ടിലേക്ക് വരികയായിരുന്നു അരുൺ. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ : ദീപ. മകൻ : അദ്വൈത്.