പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 461 -ാം കടമ്മനിട്ട ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.സലീംകുമാർ, പി.കെ.പ്രസന്നകുമാർ, പി.വി. രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഭാരവാഹികളായി പി.ജി.സുകുമാരൻ (പ്രസിഡന്റ്), പി.കെ.വിജയൻ (വൈസ് പ്രസിഡന്റ്), പി.പി.ശിവൻകുട്ടി (സെക്രട്ടറി), പി.ഡി.സദാനന്ദൻ, മോഹൻദാസ്, കെ.ജെ.രാധാകൃഷ്ണൻ, സോമരാജൻ, ഡി. രവീന്ദ്രൻ, ജിനി രതീഷ്, ജയൻ പണിക്കർ, മണി സത്യൻ (കമ്മിറ്റി അംഗങ്ങൾ) അജീഷ്, രത്നമ്മ പവിത്രൻ, ഓമന ഓമനക്കുട്ടൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.