umayattukara
ഉമയാറ്റുകരയുടെ മുത്തശ്ശിയായി തെരഞ്ഞെടുത്ത തങ്കമ്മ പി.കെ പേങ്ങാട്ടിനെ ഉമയാറ്റുകര 2154-ാനമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

ചെങ്ങന്നൂർ: ഉമയാറ്റുകര 2154-ാം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മാതൃദിനത്തിൽ ഉമയാറ്റുകരയുടെ മുത്തശിയായി തെരഞ്ഞെടുത്ത തങ്കമ്മ പി.കെ പേങ്ങാട്ട് (97)ന് പ്രശസ്തിപത്രം നൽകി ആദരിച്ചു. കരയോഗം പ്രസിഡന്റ് അജി ആർ.നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ബി.എസ്.ഇ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി ആദരിച്ചു. 34വർഷത്തെ കോടതി സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച പി.ആർ വാസുദേവൻ പിള്ള, ചെണ്ടമേളകലാകാരനായി ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച അജിത്ത് കുമാർ അഴകിയകാവിൽ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള മാങ്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം ജയകുമാർ, ഖജാൻഞ്ചി ഒ.സി രാധാകൃഷ്ണൻനായർ, ജോ. സെക്രട്ടറി ഗണേശ് കുമാർ നന്ദനം എന്നിവർ പ്രസംഗിച്ചു.