പന്തളം: എക്‌സ് സർവീസസ് ലീഗ് കുളനട യൂണിറ്റ് ആസ്ഥാന മന്ദിരമായ വിമുക്തഭട ഭവനിൽ യുദ്ധസ്മാരകം നിർമ്മിച്ചു. എമിനൻസ് ഗ്രൂപ്പ് ചെയർമാൻ പി.എം. ജോസ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ്​ ക്യാപ്റ്റൻ ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. പി.ഡി. അശോകൻ, ഉമ്മൻ വർഗീസ്, കെ.ജി. ഗോപാലകൃഷ്ണ പിള്ള, ക്യാ​പ്റ്റൻ എൻ. വിജയൻ, ക്യാപ്റ്റൻ പി. ഗോപാലകൃഷ്ണപിള്ള, ക്യാപ്റ്റൻ സി.എം. ജയിംസ് എന്നിവർ പ്രസംഗിച്ചു.