10-anandaaraj

മാന്നാർ : എസ്.എൻ.ഡി.പി യോഗം നടക്കാവ് ശാഖ സംഘടിപ്പിച്ച വിശേഷാൽ പൊതുയോഗവും അവാർഡ് ദാനവും പഠനോപകരണ വിതരണവും മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്​തു. ശാഖാ പ്രസിഡന്റ് കെ.പി.സനൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ശാഖാ സെക്രട്ടറി എൻ.ശിവൻകുട്ടി ആ മുഖപ്രസംഗവും, യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് മുഖ്യപ്രഭാഷണവും നടത്തി. അവാർഡുദാനം ഗോപൻ ആഞ്ഞിലിപ്രയും, മൊമെന്റോ വിതരണം രാജീവ് തെക്കേക്കരയും നിർവഹിച്ചു. ബിന്ദു സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.