thoduvakkad
ജനകീയ ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലെ പ്രവർത്തനോദ്‌ഘാടനം ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ നിർവഹിക്കുന്നു

അടൂർ : ഏഴംകുളം തൊടുവക്കാട് ജനകീയ ആരോഗ്യ കേന്ദ്രം അമേഷ് മാത്യു പാലവിള സൗജന്യമായി നൽകിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്‌ഘാടനം ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ നിർവഹിച്ചു. കെട്ടിടത്തിന്റെ താക്കോൽ അമേഷ് മാത്യുവിന്റെ മാതാവ് ആനി മാത്യു കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം ശാന്തി കെ.കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ബാബു ജോൺ, സുരേഷ് ബാബു,രജിത ജയ്സൺ, മേഴ്സി, ഡോ.ദിവ്യ മോഹൻ, സജീവ് സദാശിവൻ, ജെയിംസ് കക്കാട്ടുവിള, അനിൽ ചെന്താമരവിള, പഞ്ചായത്ത് സെക്രട്ടറി ജോസ് പ്രകാശ് എന്നിവർ സംസാരിച്ചു.