പത്തനംതിട്ട: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ പത്തനംതിട്ട ചാപ്റ്ററിന്റെ എനിക്കൊരു മരം പദ്ധതി കലഞ്ഞൂർ സ്‌കൂളിൽ ആരംഭിച്ചു. എൻ.എസ്.എസ് യൂണിറ്റുമായി ചേർന്നാണ് പദ്ധതി. അടൂർ എരിയ വൈസ് പ്രസിഡന്റ് ഡോ. സുനി പോൾ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സക്കീന എം ഉദ്ഘാടനം ചെയ്തു. ഡോ.ജി ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. നീത ബിൻ കൃഷ്ണ, ഡോ.രേഷ്മ, ഡോ. അനൂപ് മുരളീധരൻ, സജയൻ ഓമല്ലൂർ. ചരുവിള പ്രദീപ് കുമാർ, പ്രശാന്ത് കുമാർ, ഐശ്വര്യ വി.എസ് എന്നിവർ പ്രസംഗിച്ചു.