മല്ലപ്പള്ളി :ചത്ത നിലയിൽ കണ്ടെത്തിയ കുറുക്കന് പേവിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായാത്ത് അതിർത്തിയായ അടിയാനിൽ സ്വകാര്യ പുരയിടത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം അനിമൽ ഡിസീസ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് വിഷബാധ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പെരുമ്പെട്ടി നന്ദനത്തിൽ സുനിലിന് വളർത്തുനായെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുറക്കന്റെ ആക്രമണത്തിന് ഇരയായി. ഇദ്ദേഹത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് വാക്സിനേഷനെടുത്തു.