
പന്തളം : പൂഴിക്കാട് ശാസ്താംപടി ഏലായിൽ വിരിപ്പൂകൃഷി തുടങ്ങി. അഞ്ചേക്കറിലാണ് നെൽ കൃഷി ചെയ്യുന്നത്. ഓണത്തിന് മുമ്പ് വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷ. തോന്നല്ലൂർ കൃഷി ഓഫീസർ വിപിൻ വിതയുടെ ഉദ്ഘാടനം നിർവഹിച്ചു. പാടശേഖര സമിതി സെക്രട്ടറി ഹരിഹരജവിലാസം ചന്ദ്രശേഖരനുണ്ണിത്താൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ശാരി, കർഷകരായ ജോൺ തുണ്ടിൽ, ശിവൻകുട്ടി, രാമചന്ദ്രക്കുറുപ്പ്, സുരേഷ് എന്നിവർ പങ്കെടുത്തു.