
അടൂർ : പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടിയ പള്ളിക്കൽ സ്വദേശിനി പവിത്ര നായരെ കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പ്രവർത്തകർ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബിജു ബി.കെ ഉപഹാരം നൽകി. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി ജയകുമാർ.പി, വൈസ് പ്രസിഡന്റ് ഷാനു ആർ അമ്പാരി, ഫുട്‌ബാൾ അക്കാദമി ഡയറക്‌ടർ ബിജു.വി, കമ്മിറ്റി അംഗങ്ങളായ സച്ചിൻ എസ്.നായർ, മോഹനൻ.കെ, സുബീഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.