
കോന്നി : എസ്.എൻ.ഡി.പി യോഗം മ്ലാന്തടം ശാഖയിലെ ഗുരുതീർത്ഥം കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖ പ്രസിഡന്റ് കെ.ജി.മോഹനചന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ.ജിനൻ, ശാഖാ സെക്രട്ടറി പ്രശാന്ത്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിലാസിനി ഗംഗാധരൻ (പ്രസിഡന്റ്), ഡാൻസിങ് (വൈസ് പ്രസിഡന്റ്), ബിജുകുമാർ (സെക്രട്ടറി ), വസന്തഷാജി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.