
മല്ലപ്പള്ളി : വൃന്ദാവനം - മുക്കുഴി റോഡിലെ വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാഴനട്ട് കോൺഗ്രസ് പ്രതിഷേധം. എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.മോഹനരാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കമണ്ണിൽ അദ്ധ്യക്ഷതവഹിച്ചു. ശോശാമ്മ തോമസ്, ഷിബു കൂടുത്തിനാലിൽ, എൻ.സുഗതൻ, ബിന്ദുസജി, ജോബിൻ കോട്ടയിൽ, എം.സി റോയ്, സനോഷ് കാവുങ്കൽ, പാപ്പച്ചൻ നിറോമ്മ്പ്ലാക്കൽ, സനോജ് കൊറ്റനാട്, മനോജ് കുരിശുമുട്ടം, രമേശൻ നടക്കൽ, മത്തായികുട്ടി മഠത്തകം, ശ്രീവിദ്യ രാജേഷ്, ഒ.എസ്.മാത്യു, സതീഷ് വൃന്ദാവനം, ജോസ് കൊറ്റനാട് എന്നിവർ പ്രസംഗിച്ചു.