adaram

അടൂർ : കേരള വണിക വൈശ്യസംഘം പറക്കോട് ശാഖയുടെ പഠനോപകരണ വിതരണവും പ്രതിഭാ സംഗമവും ശാഖ പ്രസിഡന്റ് അനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിജു കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനീഷ് കുമാർ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ബീനാസുരേഷ്, നീതു മനീഷ്, സിന്ധു ധനശീലൻ, സരിത ജയകുമാർ, വർഷ അർജുൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ദിലീപ് മൂകാംബിക സ്വാഗതവും ധനശീലൻ.എസ് നന്ദിയും പറഞ്ഞു.