റാന്നി : നിയന്ത്രണംവിട്ട കണ്ടെയ്നർവാൻ വൈദ്യുതി പോസ്റ്റ് തകർത്ത് പലചരക്ക് കടയിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല . ഇന്നലെ ഉച്ചയ്ക്ക് 12ന് മന്ദിരം വടശേരിക്കര റോഡിൽ പാലച്ചുവടിന് സമീപം പനച്ചികുഴി ഗോപിനാഥൻ നായരുടെ കടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടയുടെ സമീപം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി