udghadanam
സാനിറ്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം

അടൂർ : കിഴക്കുപുറം ഗവ.എച്ച്എസ്എസിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വർഷത്തെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സാനിറ്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് മൊമെന്റോ വിതരണവും നടത്തി. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ വിഎസ്, മെമ്പർമാരായ ബീന ജോർജ്, മേഴ്സി എം, ഷീബ അനി,പി.ടി.എ പ്രസിഡന്റ് ബിജു,എസ്.എം. സി ചെയർമാൻ എം.സജി,റിട്ട.ഹെഡ്മാസ്റ്റർ മോഹനൻ.ജി.അദ്ധ്യാപകർ,​ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു