മാന്നാർ :എസ്.എൻ.ഡി.പി യൂണിയന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂത്ത് മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്നദ്ധസേന രൂപീകരിക്കുന്നു. യൂത്ത് മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിലുള്ള വിവിധ യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട വരെയാണ് സന്നദ്ധസേന അംഗങ്ങളായി നിയമിക്കുന്നതെന്ന് യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധുവിവേകും കൺവീനർ ബിനുരാജും പറഞ്ഞു. വർദ്ധിച്ചുവരുന്ന മദ്യ​ മയക്കുമരുന്ന് ലഹരിക്കെതിരെ ജാഗരൂകരാകണമെന്ന് യൂണിയൻ ചെയർമാൻ കെ .എം ഹരിലാൽ പറഞ്ഞു. മാന്നാർ എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് യൂണിയൻ ബുധനൂർ മേഖല വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . യൂത്ത്മൂവ്‌മെന്റ് ബുധനൂർ മേഖലാ ചെയർമാൻ രാഹുൽ രമേശ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ. പി. ശ്രീരംഗം, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, , മേഖല ചെയർമാൻ രാഹുൽ രമേശ് , യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ഹരി പാലമൂട്ടിൽ, പി.ബി സൂരജ്, അനിൽകുമാർ റ്റി. കെ, പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, മേഖലാ ചെയർമാൻ കെ .വിക്രമൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ജോ. കൺവീനർ മോജീഷ് മോഹൻ, എന്നിവർ പ്രസംഗിച്ചു. മേഖലാ വൈസ് ചെയർമാൻ സുവിൻ സ്വാഗതവും നിയുക്ത ചെയർമാൻ രാഹുൽ രമേശ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി രാഹുൽ രമേശ് (ചെയർമാൻ) സുബിൻ .എസ് (വൈസ് ചെയർമാൻ), സൂര്യ സുരേഷ് (കൺവീനർ), അഖിൽ കൃഷ്ണൻ( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു. അക്ഷയ്, അദ്വൈത്, ആകാശ് .എസ്, അനന്തു അനിൽ, സൂരജ് .എസ്, അനഘ, അപ്പു ,വിനോദ്, ആതിര ഉദയൻ ,നന്ദീപ് .എസ് ,സച്ചു സതീഷ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.