തിരുവല്ല : കേരളാ സംഗീത നാടക അക്കാദമി അവാർഡ് നേടിയ ചെണ്ട വിദ്വാനും തൃശൂർ പൂരത്തിന്റെ രണ്ടാം മേളപ്രമാണിയുമായ തിരുവല്ലാ രാധാകൃഷ്ണനെ തപസ്യ തിരുവല്ലാ നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആദരണ സഭ ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. കളരിക്കൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. തപസ്യ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം, ശ്രീദേവി മഹേശ്വർ, വിഷ്ണു പി.എം, ചിത്രകാരൻ സി.പി.പ്രസന്നൻ, ഹരിഗോവിന്ദ്, പ്രകാശ് കോവിലകം, സുരേഷ് ശ്രീനിവാസ്, ചന്ദ്രമോഹൻ, കലാവേദി സുരേഷ് എന്നിവർ പങ്കെടുത്തു.