12-sinil-mundappally
എസ്എൻഡിപി യോഗം പന്തളം യൂണിയനിലെ കുളനട ശാഖാ യോഗത്തിലെ ലഹരി വിരുദ്ധ പ്രതിജ്ഞയും ഉ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും പഠനോപകരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. കൗൺസിൽ അംഗങ്ങളായ എസ്. ആദർശ് ,സുരേഷ് മുടിയൂർക്കോണം എന്നിവർ സമീപം.

പ​ന്തളം; സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് പുത്തൻ തൊഴിലിടങ്ങൾ സൃഷ്ടിക്കാനാണ് ഇന്നത്തെ വിദ്യാർത്ഥികൾ ശ്രമിക്കേണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ: സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കുളനട ശാഖയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ആനന്ദൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. ആദർശ് , സുരേഷ് മുടിയൂർക്കോണം , ശിവജി ,എന്നിവർ സംസാരിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രതിജ്ഞയെടുത്തു.