അടൂർ : ഏനാത്ത് എം.ഡി.എം.എയും കഞ്ചാവുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം പരവൂർ സ്വദേശികളായ ഒഴുകുപാറ ചിറക്കര ഉണ്ണി നിവാസിൽ ഹരീഷ് (33), ഒഴുകുപാറ ചിറക്കര കുന്നുവിള വീട്ടിൽ രതീഷ് (30) എന്നിവരെയാണ് പത്തനംതിട്ട ഡാൻസാഫ് സംഘവും ഏനാത്ത് പൊലീസും ചേർന്ന് പിടികൂടിയത്. ചൊവ്വാഴ്ച എം.സി റോഡിൽ ഏനാത്ത് ജംഗ്ഷനു സമീപം സ്കൂട്ടറിൽ വരുകയായിരുന്ന പ്രതികളെ ജില്ലാ പൊലീസ് മേധാവി അജിത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് പിടികൂടുകയായിരുന്നു. ഏനാത്ത് സി ഐ.വിഷ്ണു, എസ്.ഐ.രാജേഷ്, എ.എസ്.ഐ.രവികുമാർ, സി.പി.ഒമാരായ മുജീബ്, സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.