hospital-
മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസ് വർക്ക് ഷോപ്പിലേക്ക് മാറ്റുന്നു

റാന്നി: ദിവസങ്ങളായി കേടായി കിടന്ന റാന്നി മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസ് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഇടപെട്ട് വർക്ക് ഷോപ്പിലേക്ക് മാറ്റി. രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാറിന്റെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുകയായിരുന്നു. വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിനായി ഇന്നലെയാണ് അംഗീകൃത വർക്ക് ഷോപ്പിലേക്ക് മാറ്റിയത്. ഒരാഴ്ചക്കുള്ളിൽ ആംബുലൻസ് നന്നാക്കി മക്കപ്പുഴ പബ്ലിക് ഹെൽത്ത് സെന്ററിൽ എത്തിക്കുമെന്ന പ്രസിഡന്റ് അറിയിച്ചു.