നെടുമ്പ്രം: നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ബയോ ബിൻ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട് നിർവഹിച്ചു. മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ 50 ശതമാനത്തിൽ അധികം വീടുകളിൽ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ബയോബിൻ വിതരണം നടന്നുവരുന്നു. വരും വർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ അർഹരായ ഗുണഭോക്താക്കളിലും ഈ പദ്ധതി എത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഷേർലി ഫിലിപ്പ്, പ്രീതിമോൾ ജെ, തോമസ് ബേബി, വൈശാഖ് പി, മായാദേവി കെ, ജിജോ ചെറിയാൻ, ഗ്രേസി അലക്‌സാണ്ടർ, നിർവഹണ ഉദ്യോഗസ്ഥൻ ബ്രൂണോ മാത്യു എന്നിവർ പങ്കെടുത്തു.