 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ ആല മേഖലയിലുള്ള 6 ശാഖകൾ ചേർത്ത് ആല മേഖലാ കമ്മിറ്റി രൂപീകരിച്ചു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറ് ശാഖയെ പ്രതിനിധീകരിച്ച് മേഖലയുടെ ഭാരവാഹികളായി 71ാം ആല ശാഖാ പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ (ചെയർമാൻ) 1546ാംആല നോർത്ത് ശാഖാ സെക്രട്ടറി ജയന്തി അശോകൻ (വൈസ് ചെയർപേഴ്സൺ) 3638ാം തിങ്കളാമുറ്റം ശാഖാ പ്രസിഡന്റ് സേതുനാഥപണിക്കർ (കൺവീനർ) 6190ാം ചെങ്ങന്നൂർ സൗത്ത് ശാഖാ സെക്രട്ടറി സുനിൽ സി., (ജോ.കൺവീനർ) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായി 1848ാം തുരുത്തിമേൽ ശാഖാ പ്രസിഡന്റ് കെ.പി.രവി, 4322ാം ഡോ.പൽപ്പു ശാഖാ സെക്രട്ടറി സന്തോഷ് കുമാർ ടി.കെ. എന്നിവരെ തെരഞ്ഞെടുത്തു. വിവിധ മേഖലയെ പ്രതിനിധീകരിച്ച് ഓരോ ശാഖയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മേഖലാ യോഗ രൂപീകരണത്തിന്റെ കാര്യങ്ങളെകുറിച്ച് വിശദീകരിച്ചു. തുടർന്ന് 1546ാം ആല വടക്ക് ശാഖാ പ്രസിഡന്റ്പ്രസാദ് ഇ.എസ്.സ്വാഗതവും മേഖലാ കമ്മിറ്റി വൈസ് ചെയർപേഴ്സൺ ജയന്തി അശോകൻ കൃതജ്ഞതയും പറഞ്ഞു.